Tuesday, 10 June 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം : സീരീസ് ആറ് (പൂര്‍ണ്ണ ചന്ദ്രന്‍റെ വെള്ളി നിലാ വെളിച്ചത്തിലു‌ടെ... )


ഏതേതു കാലത്തും മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിച്ച കാര്യങ്ങളില്‍ ഒന്നാണ് പ്രഭ ചൊരിയുന്ന നിലാവെളിച്ചം! പൂര്‍ണ്ണ ചന്ദ്രനെ നേരിട്ടു കണ്ടു കൊതി തീരാത്തവരാണ് നമ്മള്‍. നല്ല നിലാവുള്ള എത്ര എത്ര രാത്രികളാണ് നാം ഉറക്കമിളച്ചു കഴിച്ചു കൂട്ടിയത്! പതിനാലാം രാവിന്‍റെ നിലാവിനു അസൂയാവഹമായ ചാന്ദ്രിക വെണ്മയാണുള്ളത്! രാത്രിയുടെ കൂരിരുളിലും നേരിയ ചന്ദ്ര വെട്ടം പോലും വേറിട്ടു നില്ക്കും. നമുക്ക് ഈ ഒരു കേടാ വിളക്കിനെക്കുറിച്ച് ഒരു ലഘു ചിന്തയാകാം.....
____________________________
"ജ്ഞാനിക്ക് മറ്റുള്ളവരേക്കാള്‍ ഉള്ള ശ്രേഷ്ടത തിരു ദൂതര്‍ സയ്യിദുനാ മുഹമ്മദുന്‍ റസൂലുല്ലാഹിക്ക് മറ്റു പ്രവാച്ചകന്മാരേക്കാള്‍ ഉള്ള ശ്രേഷ്ടത പോലെയത്രേ! മുഹമ്മദുന്‍ റസൂലുല്ലാഹിക്ക് മറ്റു പ്രവാച്ചകന്മാരേക്കാള്‍ ഉള്ള ശ്രേഷ്ടതയാകട്ടെ, ചന്ദ്രന് നക്ഷത്രങ്ങളെക്കാള്‍ ഉള്ള ശ്രേഷ്ടത പോലെ ആണത്രേ!"
____________________________
പ്രവാചക അവധാനങ്ങളില്‍ അവിടത്തെ, ഉതിച്ചു വരുന്ന സൂര്യനോടും, പൂര്‍ണ്ണ ചന്ദ്രനോടും ഉപമിക്കുന്നതായി കാണാം. സത്യത്തില്‍ ഒരു ഉപമ എന്നതിലുപരിയായി വല്ലതും മനുഷ്യനും ചന്ദ്രനും തമ്മില്‍, അഥവാ, മനുഷ്യനും നക്ഷത്രങ്ങളും തമ്മില്‍, അല്ലെങ്കില്‍, സൂര്യനും മനുഷ്യനും തമ്മില്‍ ഉണ്ടോ?
____________________________
"എന്‍റെ അനുചരര്‍ നക്ഷത്രങ്ങള്‍ പോലെയാണ്. അവരില്‍ ആരെ പിന്തുടര്‍നാലും നിങ്ങള്‍ സന്മാര്‍ഗ്ഗ സിദ്ധരാകും", എന്ന് പറഞ്ഞതു പരിശുദ്ധ പ്രവാചകനാണ്.
"എന്‍റെ പിതാവേ, തീര്‍ച്ചയായും, പതിനൊന്നു നക്ഷത്രങ്ങളും, സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാന്‍ കണ്ടു", എന്ന് യൂസുഫ്‌ നബി പറയുന്നതായി വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ കാണാം.
____________________________
ചിന്തിച്ചു നോക്കുമ്പോള്‍ വ്യത്യസ്തങ്ങളായ ഒരുപാട് ആശയങ്ങള്‍ വന്നു പെടുന്നു. ചന്ദ്രന്‍റെ തന്നെ കാര്യത്തില്‍ നോക്കുമ്പോള്‍ ഇരുപത്തി ഒന്‍പതു ദിവസങ്ങളിലായി പല വിധത്തിലുള്ള അവസ്താന്തരങ്ങള്‍ നാം കാണുന്നു. പക്ഷെ, ചന്ദ്രന്‍ എപ്പോഴും ഒന്നു തന്നെയാണ് താനും!
എന്‍റെ "അല്‍ബാസ് അല്‍അശ്ഹബ്" എന്ന പ്രഥമ ബ്ലോഗില്‍ ഞാന്‍ വളരെ ലളിതമായി ഒന്നു സൂചിപ്പിക്കുക മാത്രം ചെയ്ത ഒരു വിഷയമുണ്ട്. ആ കാര്യവും ഇപ്പറഞ്ഞവയുമൊക്കെ നമുക്ക് ഒന്നിപ്പിച്ചു നോക്കാം....
____________________________
വാല്‍ക്കഷ്ണം:
ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണികയില്‍ പോലും മറ്റൊരു പ്രവിശാല പ്രപഞ്ചത്തിന്‍റെ സാന്നിധ്യം ആധുനിക ശാസ്ത്രം ചെറുതായെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. നാം ആരെയും കാത്തിരിക്കുന്നവരാകരുത്. നമ്മുടെ വഴികള്‍ നാം പെട്ടെന്ന് തെളിച്ചു കൊണ്ടിരിക്കണം. കാരണം കാലം ആര്‍ക്കുവേണ്ടിയും കാതിരിക്കില്ല, ഇന്നു വരെയും കാതിരുന്നിട്ടുമില്ല
___________________________
അല്പജ്ഞന്‍റെ ജല്പനങ്ങളില്‍ വല്ലതും പിശകായി വന്നെങ്കില്‍, സഹൃദയരേ,,, എന്നോട് മാപ്പാക്കണം. വല്ലതും ഉപകാരപ്രതമായെങ്കില്‍ എന്‍റെ ഗുരുവിനു വേണ്ടി മനം നിറഞ്ഞു പ്രാര്‍ത്തിക്കണം.
ഈ വേദിയില്‍ നമുക്കിനിയും ഒരുപാട് സന്ധിക്കാന്‍ നാഥന്‍ തുണക്കട്ടെ! ആമീന്‍!!
(തുടരും...)